Wednesday, March 16, 2011

വയനാടിന്റെ ഹൃദയത്തിലേയ്ക്ക്‌...

2010 ഡിസംബർ 14, ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന്‌ ഫോൺ വന്നു- നാളെ രാവിലെ കണ്ണൂര്‌ എത്തണം, ക്ലറിക്കൽ നിയമനം കണ്ണൂരോ കാസർകോടോ വയനാടോ ആയിരിയ്ക്കും, താമസിയ്ക്കാനുള്ള ഒരുക്കങ്ങളോടെ വേണം വരാൻ. വീടിനടുത്ത്‌ പോസ്റ്റിങ്ങ് കിട്ടുമെന്നു പ്രതീക്ഷിച്ചതു വെറുതെയായി.  കൈയിൽ കിട്ടിയ വസ്ത്രങ്ങളും മറ്റും ബാഗിലാക്കി രാത്രിവണ്ടിയ്ക്ക്‌ കണ്ണൂർക്ക്. രാവിലെ കണ്ണൂരെത്തി. നിയമന ഉത്തരവ്‌ കിട്ടിയപ്പോൾ സന്ധ്യയായി- പോകേണ്ടത്‌ വയനാട്ടിലെ പുൽ‍പ്പള്ളിയ്ക്കടുത്ത്‌ കാപ്പിസെറ്റ്‌ ശാഖയിലേയ്ക്ക്‌, കർണാടക അതിർത്തിയ്ക്കടുത്ത്‌.
   അന്നു വൈകിട്ട്‌ ബാങ്ക് ഒരുക്കിത്തന്ന ലോഡ്ജിൽ താമസിച്ച്‌ പിറ്റേന്നു വെളുപ്പിന്‌ വയനാട്ടിലേയ്ക്ക്‌. എന്റെ കൂടെ ചമ്പക്കുളംകാരൻ രാഹുലും വൈക്കംകാരൻ അജയ്നാഥും. മഞ്ഞിന്റെയും ഇളംവെയിലിന്റെയും കാടിന്റെയും കാപ്പിത്തോട്ടങ്ങളുടെയും ചുരത്തിന്റെയുമൊക്കെ ഭംഗി ആസ്വദിച്ച്‌ ഒരു യാത്ര. ഉച്ച്യ്ക്കു 11 മണിയ്ക്കു മുന്നെ ബാങ്കിലെത്തി. ഇനി രണ്ടു വർഷത്തോളം ഇവിടെത്തന്നെ.
   പുൽ‍പ്പള്ളി ടൗണിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയാണ്‌ ബാങ്ക്‌. പകൽ സമയത്ത്‌ ധാരാളം ജീപ്പുകളും ചില ബസ്സുകളുമൊക്കെ അങ്ങോട്ടുണ്ട്‌. പക്ഷെ രാത്രിയായാൽ പിന്നെ ഒന്നുമില്ല. ടൗണിൽ ഒരു ലോഡ്ജിൽ തൽ‍കാലത്തേയ്ക്ക്‌ ഞങ്ങൾക്കു മൂന്നുപേർക്കും കൂടി ഒരു മുറി കിട്ടി. ഒരു മാസം കഴിഞ്ഞ്‌ സിങ്കിൾ റൂം കിട്ടുമെന്നറിഞ്ഞു. അന്നുമുതൽ സ്വന്തമായി പാചകം തുടങ്ങാമെന്നു വിചാരിച്ചു. എന്നാൽ ഈശ്വരൻ കടാക്ഷിച്ചു. പുല്പ്പള്ളി ടൗണിനടുത്ത്‌ എന്റെ ഒരു അകന്ന ബന്ധുവുണ്ടായിരുന്നു. ഞാൻ താമസം അങ്ങോട്ടു മാറ്റി. ഒരു പേയിംഗ് ഗസ്റ്റിനെപ്പോലെ ഇപ്പോൾ അവിടെ താമസിയ്ക്കുന്നു.

വയനാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ബസ്സിലിരുന്നു പകർത്തിയ ചില ചിത്രങ്ങൾ...


പയണങ്കൾ മുടിവതില്ലൈ... തുടരും...

No comments:

Post a Comment